Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : South Delhi

ഡ​ൽ​ഹി​യി​ൽ ട്ര​ക്കും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: സൗ​ത്ത് ഡ​ൽ​ഹി​യി​ൽ ട്ര​ക്കും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വി​ദ്യാ​ർ​ഥി മ​രി​ച്ചു. സ​ര​യ് ജു​ലെ​ന സ്വ​ദേ​ശി മാ​ന​വ് (19) ആ​ണ് മ​രി​ച്ച​ത്.

മാ​ന​വി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് മു​ഹ​മ്മ​ദ് സാ​ദ് (21) ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​ണ്. ഇ​രു​വ​രും ജാ​മി​യ മി​ലി​യ ഇ​സ്‌​ലാ​മി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ്.

മാ​ന​വി​ന്‍റെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​നാ​യി പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മോ​ദി മി​ൽ ഫ്ലൈ ​ഓ​വ​റി​ന് സ​മീ​പ​ത്ത് വ​ച്ച് ഇ​രു​വ​രും സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​റി​ലേ​യ്ക്ക് ട്ര​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

മാ​ന​വ് സം​ഭ​വ​സ്ഥ​ല​ക്ക് വ​ച്ച് ത​ന്നെ മ​രി​ച്ചു. മു​ഹ​മ്മ​ദ് സാ​ദ് സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ട്ര​ക്ക് ഡ്രൈ​വ​ർ ജ​ഹു​ൽ (32) നെ ​അ​റ​സ്റ്റ് ചെ​യ്തു. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up